കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ റബീഅ് ക്യാമ്പയിനോടനുബന്ധിച്ച് മതകാര്യ സമിതി “രാഷ്ട്രീയം, പ്രവാചക മാതൃക” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിന്റെ പ്രചരണ പോസ്റ്റർ പ്രമുഖ വാഗ്മിയും, പണ്ഡിതനുമായ സിറാജുദ്ദീൻ ഖാസിമി മതകാര്യ സമിതി ചെയർമാൻ അബ്ദുൽ ഹക്കീം അൽ ഹസനിക്ക് കൈമാറി പ്രകാശനം നിർവ്വഹിച്ചു.
ഫർവാനിയ കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അദ്ധ്യക്ഷനായിരുന്നു.ജന. സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ അമീർ കമ്മാടം, ജില്ലാ കൗൺസിൽ അംഗം മുത്തലിബ് തെക്കെക്കാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ലോകത്ത് എവിടെയുമുള്ള ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാവന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ “രാഷ്ട്രീയം, പ്രവാചക മാതൃക” എന്ന വിഷയത്തിലുള്ള, ഒരു A4 പേജിൽ കവിയാത്ത ഉപന്യാസം 2023 ഒക്ടോബർ 5 വ്യാഴാഴ്ചക്ക് മുമ്പായി താഴെക്കാണുന്ന വാട്സാപ്പ് നമ്പറിൽ അയക്കണമെന്നും, മത്സര വിജയികളാകുന്ന ഒന്നും, രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.ഉപന്യാസം അയക്കേണ്ട നമ്പർ : +965 9739 1896