തൊടുപുഴ: കഞ്ചാവ് കടത്തിയെന്ന കുറ്റം ആരോപിച്ചു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളെ വെറുതെവിട്ട് കോടതി ഉത്തരവായി. തേങ്ങാക്കല്ല് സ്വദേശികളായ സുരേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ്. കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ വെറുതെവിട്ട് ഉത്തരവായത്. കഞ്ചാവ് കടത്തി എന്നാരോപിച്ചു പിടിച്ചെടുത്ത വാഹനം ഉടമയ്ക്ക് വിട്ടുകൊടുക്കാനും ഉത്തരവായി.
2018 ജൂലൈ 19നാണ് സംഭവം. കുട്ടിക്കാനത്തു വാഹനപരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഈ വാഹനം പിന്തുടര്‍ന്നു കുട്ടിക്കാനം എ.ആര്‍.എസ്. സ്‌കൂളിന് സമീപത്തുവച്ച് തടഞ്ഞു നിര്‍ത്തുകയും പരിശോധനയില്‍ വാഹനത്തില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.