ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കാർത്തിക് കുമാറും ഗുൽവീർ സിംഗും യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി വെള്ളിയും വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 38ലെത്തി.
കാർത്തിക് കുമാറിനും ഗുൽവീർ സിംഗിനും പുതിയ വ്യക്തിഗത റെക്കോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞു. കാർത്തിക് കുമാർ 28:15:38 സമയത്തിൽ രണ്ടാമതെത്തിയപ്പോൾ ഗുൽവീർ സിംഗ് 28:17:21 സമയത്തിൽ ഫിനിഷ് ചെയ്തു.