1199 കന്നി 14രേവതി / പ്രതിപദം2023 / സെപ്റ്റംബര്‍ 30, ശനി
ഇന്ന് ;* ലോക റൂമി ദിനം ! (ജ.1207)* അന്തഃരാഷ്ട്ര മൊഴിമാറ്റ ദിനം ![ International Translation Day ]
* International Thunderbirds Day [ A classic British puppet show]* International Podcast Day. [ Explore new options for entertainment and education in podcasts] * International Rabbit Day !* International lace day !
തേക്കടി ബോട്ട് ദുരന്തത്തിന് 13 വയസ്സ്* കല്ലറ-പാങ്ങോട് സമരത്തിന് 84 വയസ്സ്
* ബോട്സ്വാന : സ്വാതന്ത്ര്യ ദിനം !* കാനഡ : റിക്കവറി ഡേ ! (ലഹരിയിൽ നിന്നും വിമുക്തരാകാമെന്ന ബോധവൽക്കരണ ദിനം) !* Canada : Orange Shirt Day ![Sporting vibrant orange, a united action against discrimination, and fostering inclusivity in our shared human journey]
* in USA;National Extra Virgin Olive Oil DayNational Mud Pack DayNational Hot Mulled Cider DayNational Love People DayNational Chewing Gum DayNational Mud Pack DayNational Ghost Hunting DayNational Pet Tricks Day
ഇന്നത്തെ മൊഴിമുത്ത് ***********”കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാൻ?അതു ചോദിക്കേണ്ടതു പൂവിട്ട പുൽത്തട്ടിനോട്,മുല്ലക്കൊടിയോട്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോട്.” [ -ജലാൽ അദ്ദീൻ മുഹമ്മദ് റൂമി ] ***********
ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്ന, സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റും പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതല ഉണ്ടായിരുന്ന മന്ത്രിയുമായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയുടേയും(1955),
മുൻ വനിത കോൺഗ്രസ്സ് അദ്ധ്യക്ഷയും നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന വനം വികസന കോർപറേഷൻ ചെയർപേഴ്‌സണും കവിയും എഴുത്തുകാരിയുമായ ലതിക സുഭാഷിന്റേയും (1964),
ഹിന്ദി ചലച്ചിത്രമായ മൻ, തെലുങ്ക് ചലച്ചിത്രമായ പെല്ലി സന്തതി, ഹോളിവുഡ് ചലച്ചിത്രമായ ഇൻഫെർണോ എന്നിവയിൽ അഭിനയിച്ച നടിയും മോഡലുമായ ദീപ്തി ഭട്നഗറിന്റെയും (1967 ),
1997 മുതൽ ഇരുനൂറിലധികം ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ടെന്നീസ് കളിക്കാരിയായ സ്വിറ്റ്സർലാന്‍റ്കാരി മാർട്ടിന ഹിൻഗിസ് (1980 ),
ഒരു 2009ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓക്‌ലാൻഡിൽ നടന്ന ഏകദിന മൽസരത്തിൽ ന്യൂസിലന്റിനായി അരങ്ങേറ്റം നടത്തിയ ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് താരം മാർട്ടിൻ ജെയിംസ് ഗപ്ടിൽ എന്ന മാർട്ടിൻ ഗപ്റ്റിലിന്റേയും (1986) ജന്മദിനം !
ഇന്നത്തെ സ്മരണ !!!്്്്്്്്്്്്്്്്്്മേലങ്ങത്ത് അച്യുതമേനോൻ മ.(1887-1968)കാരൂർ നീലകണ്ഠപ്പിള്ള മ. (1898-1975)ആർ.കെ. ശേഖർ മ. (1933 -1976 )ശിവജി (നടൻ) മ. (1957-2004)മാധവറാവു സിന്ധ്യ മ. (1945-2001)രാമാനന്ദ ചാറ്റർജി മ. (1865 -1943)ചാൾസ് റിക്ടർ മ. (1900 – 1985)ടിസന്റ് ജെറോം മ. സി. 347-420)
വി.പി. മേനോൻ ജ. (1894-1966 നാലാങ്കൽ കൃഷ്ണപിള്ള ജ. (1910-1991)ആർ. ശങ്കരനാരായണൻ തമ്പി ജ.(1911-1989)പി.ആർ. കുറുപ്പ് ജ. (1915 -2001)ലാഹിരി മഹാശയൻ ജ. (1828 -1895 )അണ്ണാമലച്ചെട്ടിയാർ ജ. (1881-1948)Elie Wiesel ജ. (1928- 2016)ഋഷികേശ് മുഖർജി ജ. (1922 -2006)ജലാലുദ്ദീന്‍ റൂമി ജ.(1207-1273)
ചരിത്രത്തിൽ ഇന്ന് …്്്്്്്്്്്്്്്്്്1846 – വേദനസംഹാരിക്ക് അനസ്തേഷ്യ അമേരിക്കൻ ദന്തഡോക്ടർ Dr William Morton ആദ്യമായി ഉപയോഗിച്ചു.
1862 – ജർമൻ ഏകാധിപതി ഓട്ടോമൻ ബിസ്മാർക്കിന്റെ Blood & Iron പ്രസംഗം
1882 – ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ – എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
1938 – ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി കല്ലറ-പാങ്ങോട് വിപ്ലവം. സെപ്റ്റംബർ 30ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു. സമരത്തിന് നേതൃത്വം നൽകിയിരുന്ന കൊച്ചപ്പി പിള്ളയേയും, പട്ടാളം കൃഷ്ണനേയും തോക്കുകൊണ്ട് അടിച്ച് ജീപ്പിൽ കയറ്റി പാങ്ങോട് സ്റ്റേഷനിൽ ഇട്ട് തല്ലി അവശരാക്കി.
1946 – ന്യൂറം ബർഗ് കൂട്ടക്കൊല.. 22 നാസി നേതാക്കളെ കുറ്റക്കാരായി കണ്ട് വധശിക്ഷ വിധിച്ചു.
1947 – പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
1965 – ജനറൽ സുഹാർതോ ഇൻഡോനീഷ്യയിൽ അധികാരത്തിലേറി.
1966 – ബോട്സ്വാന ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി
1993 – മഹാരാഷ്ട്രയിലെ ലാത്തൂരിൽ കനത്ത നാശനഷ്ടം വിതച്ച വൻ ഭൂകമ്പം
1996 – മദ്രാസ് നഗരം വീണ്ടും ചെന്നൈ ആയി മാറി.
2000 – പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2009 – തേക്കടി തടാകത്തിൽ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു.
2009 – ദക്ഷിണ പസഫിക്കിലെ സമോവ ദ്വീപുസമൂഹത്തിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ 1100ലധികം മരണം.
2010 – അയോദ്ധ്യയിലെ രാമജന്മഭൂമി- ബാബറി മസ്ജിദ് സമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശത്തെ ചൊല്ലി 60 വർഷമായി നടന്നുവന്ന നിയമയുദ്ധത്തിന് അന്ത്യമായി.്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌ഇന്ന്, ചെറുപുഷ്പഹാരം,മേലങ്ങൻ കവിതകൾ, വഞ്ചിരാജീയം, രസാലങ്കാരശതകം, ഹസ്തരത്നാവലി, തുടങ്ങിയ കവിതാ സംഗ്രഹങ്ങളും, നാടകവും, ചെറുകഥകളും എഴുതിയ സാഹിത്യകാരൻ മേലങ്ങത്ത് അച്യുതമേനോനെയും ( 1887 മെയ് 24 – 1968 സെപ്റ്റംബർ 30 )
സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയും, അദ്ധ്യാപകനും പ്രശസ്തനായ ചെറുകഥാകൃത്തും ആയിരുന്ന കാരൂർ എന്ന കാരൂർ നീലകണ്ഠപ്പിള്ളയെയും (ഫെബ്രുവരി 22 1898 -സെപ്റ്റംബർ 30 1975) ,
23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും ഈണം പകരുകയും നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിക്കുകയും,, ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആർ. റഹ്‌മാന്റെ അച്ഛനും മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനും ആയ രാജഗോപാൽ കുലശേഖർ എന്ന ആർ.കെ. ശേഖറിനെയും(1933 ജൂൺ 21 – 1976 സെപ്റ്റംബർ 30)
കോളേജിൽ അധ്യാപകനായിജോലിയിൽ പ്രവേശിക്കുകയും, ജഗദീഷ് ചന്ദ്ര ബോസുമായി ചേർന്ന് കുട്ടികളുടെ മാഗസിനായ മുകുൾ സ്ഥാപിക്കുകയും, പിന്നീട്, ബംഗാളി സാഹിത്യ മാസികയായ പ്രദീപിന്റെ ചീഫ് എഡിറ്ററാകുകയും, പ്രബാസിമാസികയും, ഇഗ്ലീഷ് മാസികയായ മോഡേൺ റിവ്യൂവും ആരംഭിക്കുകയും പത്രങ്ങളിലെ വാർത്തകൾ, ചിന്തകൾ, കാരണങ്ങൾ ലോകത്തിലെ സംഭവകൾ രാഷ്ട്രീയം എന്നിവയിലൂടെ പത്രങ്ങൾക്ക് രാഷ്ട്രത്തെ മുന്നോട്ട് നയിക്കൻ സാധിക്കുമെന്ന് ഒരു കുട്ടം യുവാക്കളെ ബോധ്യമാക്കുകയും ചെയ്ത ഇന്ത്യൻ ജേർണലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന രാമാനന്ദ ചാറ്റർജിയെയും (29 മേയ് 1865 – 30 സെപ്റ്റംബർ 1943),
ഭൂകമ്പതീവ്രത അളക്കുന്ന റിക്ടർ മാനകം അഥവാ റിക്ടർ സ്കെയിലിനു രൂപം നല്കിയ പ്രശസ്ത അമേരിയ്ക്കൻ ഭൗമശാസ്ത്രജ്ഞനും, ഊർജ്ജതന്ത്രജ്ഞനുമായ ചാൾസ് ഫ്രാൻസിസ് റിക്ടറിനെയും( ഏപ്രിൽ 26, 1900 – സെപ്റ്റംബർ 30, 1985),
മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കി ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളായ വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോനെയും (1894 സെപ്റ്റംബർ 30 -1966 ജനുവരി 1 ),
ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ച ഭാവഗീതങ്ങൾ എഴുതി കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരൻ നാലാങ്കൽ കൃഷ്ണപിള്ളയെയും (സെപ്റ്റംബർ 30, 1910- ജൂലൈ 2, 1991),
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യുവജന സംഘടനയായ ഓൾ ട്രാവൻകൂർ യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലേക്ക് വരുകയും, നിരവധി തവണ ജയിൽ വാസമനുഷ്ഠിക്കുകയും ഒന്നാം കേരളനിയമ സഭയിൽ സി.പി.ഐ.യുടെ പ്രതിനിധിയായി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആദ്യ സ്പീക്കറും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ആർ. ശങ്കരനാരായണൻ തമ്പിയെയും (30 സെപ്റ്റംബർ 1911 – 2 നവംബർ 1989),
മുൻമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി.ആർ. കുറുപ്പിനെയും (30 സെപ്റ്റംബർ 1915 – 17 ജനുവരി 2001),
ഒട്ടേറെ സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മലയാളതാരം ശിവജിയേയും (1957-2004)
ചെട്ടിനാടിന്റെ നാഡീകേന്ദ്രമായ കാരൈക്കുടി പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പല പരിപാടികളും ആസൂത്രണം ചെയ്യുകയും, മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗമാകുകയും,ധനപരമായ കാര്യങ്ങളിൽ ഒരു ക്രാന്തദർശിയും, ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറായും,സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുകയും, മദ്രാസിൽ ലേഡീസ്ക്ളബ് സ്ഥാപിക്കുകയും, പിൽക്കാലത്ത് അണ്ണാമലൈ സർവകലാശാലയായ മീനാക്ഷി കോളേജ് സ്ഥാപിക്കുകയും അതിന്റെ പ്രൊ വൈസ് ചാൻസിലർ ആകുകയും ചെയ്ത ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാരെയും (1881 സെപ്റ്റംബർ 29 – ജൂൺ 15,1948),
വേദശാസ്ത്രഗ്രന്ഥങ്ങളുടെ സിദ്ധാന്തപരമായ ചർച്ച ഒഴിവാക്കി, അവയെ സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കാൻ ജാതിമതഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയായോഗദീക്ഷ നൽകി തന്റെ ശിഷ്യരെ പഠിപ്പിച്ച ശ്യാമ ചരണ ലാഹിരി എന്ന ലാഹിരി മഹാശയനെയും ( 1828 സെപ്തംബർ 30 -1895 സെപ്തംബർ 26),
ചുപ്കെ ചുപ്കേ, അനുപമ, ആനന്ദ് തുടങ്ങി ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മലയാളത്തിൽ ചെമ്മീൻ, നെല്ല് അടക്കം15 ചിത്രങ്ങളുടെ ചിത്രസംയോജകനായും പ്രവർത്തിച്ച ഋഷികേശ് മുഖർജിയെlയും (സെപ്റ്റംബർ 30, 1922 – ഓഗസ്റ്റ് 27, 2006)
പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്ന മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമിയുടെയും(1207 സെപ്റ്റംബർ 30- 17 ഡിസംബർ 1273)ഓർമ്മിക്കാം.!
ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘