തിരുവനന്തപുരം: വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്നതിന് വേണ്ടി അവധിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍.
പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്. 1991 ബാച്ച് ഐപിഎസ് ഓഫിസറാണ് വിനോദ് കുമാര്‍. 2025 ഓഗസ്റ്റ് വരെ സര്‍വീസുണ്ട്.