കോട്ടയം: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെച്ചൂച്ചിറ അരയൻപാറ ഭാഗത്ത് മുളയംകുന്നത്ത് വീട്ടിൽ ജോമോൻ എം.ജോൺ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കോട്ടയം സ്വദേശിനിയായ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും, യുവതി ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ഇവരുടെ പിതാവിനെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.