കുവൈത്ത്‌ : പ്രവാസികളുടെ ഉന്നമനത്തിനും ജീവിതാക്ഷേമത്തിനും വേണ്ടി കുവൈത്തിൽ രൂപീകൃതമായ പ്രവാസി കൂട്ടായ്മ കുവൈത്ത്‌ കേരള പ്രവാസിമിത്ര നടപ്പിലാക്കുന്ന  ജീവകാരുണ്യ പദ്ധതികളുടെ സഹായത്തിനായി പ്രവാസികൾക്ക് അപേക്ഷിക്കാം.
പാർപ്പിടം, ആരോഗ്യം , വിദ്യാഭാസ മേഖലകളിലായി , മൂന്ന് സഹായ പദ്ധതികളാണ് പ്രവാസിമിത്ര നടപ്പിലാക്കുന്നത്. ആയുഷ്‌കാലം പ്രവാസിയായി പണിയെടുത്തിട്ടും, കുടുംബത്തോടൊപ്പം സുരക്ഷിതമായി  അന്തിയുറങ്ങാൻ വീടില്ലാത്ത പ്രവാസിക്കൊരു കൊച്ചുവീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനുള്ള ” സഗീർ സൗധം” പദ്ധതി,  കഠിന രോഗങ്ങൾക്കിരയായി പതിവായി മരുന്ന് കഴിക്കേണ്ടുന്ന  പ്രവാസികൾക്കും , പ്രവാസികളുടെ രോഗികളായ മാതാപിതാക്കൾക്കും മരുന്നിനുള്ള സഹായമെത്തിക്കുന്ന മെഡിസിൻ ഹെല്പ് , പഠിക്കാൻ മിടുക്കുള്ള നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭാസ മോഹങ്ങൾ നേടിയെടുക്കാൻ തുണയ്ക്കുന്ന പ്രവാസിമിത്ര സ്കോളർഷിപ് എന്നിവയാണ് പദ്ധതികൾ. പ്രവാസികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതികൾ.
50  വയസ്സിനു മുകളിൽ പ്രായമുള്ള 200 ദിനാറിൽ താഴെ ശമ്പളമുള്ള പ്രവാസികൾക്ക് വേണ്ടിയുള്ളതാണ് സഗീർ സൗധം ഭവന നിർമാണ പദ്ധതി . പെണ്മക്കൾ ഉള്ളവർ, രോഗികൾ , സ്വന്തമായി സ്ഥലമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. 700 സ്‌ക്വർ ഫീറ്റിന് താഴെയുള്ള വീടാണ് നിർമിച്ചു നൽകുക. രോഗാവസ്ഥ, വരുമാനം, പ്രായം എന്നീ മുൻഗണകളുടെ അടിസ്ഥാനത്തിലാണ് മെഡിസിൻ ഹെല്പിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.  
ബിരുദ , ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സുകളിലെ തുടര്പഠനത്തിനാണ് പ്രവാസിമിത്ര സ്കോളർഷിപ് നൽകുക. പഠനമികവ്, വരുമാനം എന്നിവ അർഹതക്കുള്ള മാനദണ്ഡങ്ങളാണ്. 15000 രൂപ വരെയാണ് സ്കോളർഷിപ് തുക. നാലുപതിറ്റാണ്ടുകാലം കുവൈത്തിലെ പ്രവാസികളുടെ ഉന്നമനത്തിനായി സമർപ്പിത സാമൂഹ്യ സേവനം നടത്തുന്നതിടെ കോവിടു കാലത്തു മരണപ്പെട്ട പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ, ഭാര്യ സൗദ എന്നിവരുടെ സേവന സ്മരണാർത്ഥമാണ് സഗീർ സൗധം പദ്ധതി നടപ്പിലാക്കുന്നത്.
അപേക്ഷകൾ http://bit.ly/3LIurIS എന്ന ലിങ്കിൽ കൂട സമർപ്പിക്കാം .  വരുമാന സർട്ടിഫിക്കറ്റിനൊപ്പം ,അപേക്ഷിക്കുന്ന സഹായ പദ്ധതിക്കനുസരിച്ചു നികുതി രസീതി,  മെഡിക്കൽ റിപ്പോർട്ട് ,  കോഴ്സ് സർട്ടിഫിക്കറ്റ്  തുടങ്ങിയ രേഖകളും  നൽകേണ്ടതുണ്ട് . കൂടുതൽ വിവരങ്ങൾക്ക്  97226792, 69932360 നമ്പറുകളിൽ ബന്ധപ്പെടാം 
ഫർവാനിയ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജീവകാരുണ്യ പദ്ധതികളുടെ  പ്രഖ്യാപന ചടങ്ങു ഡോ അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹംസ അദ്യക്ഷനായിരുന്നു. ഡോ  അമീർ അഹ്മദ്, ഡോ രമേശ്, എസ് എ ലബ്ബ എന്നിവർ ചേർന്ന് ഫ്ലയർ റിലീസ് ചെയ്തുകൊണ്ട് ജീവകാരുണ്യ പദ്ധതികൾ പ്രഖാപിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ , സി ഫിറോസ് , കെ സി ഗഫൂർ , വി. കെ. ഗഫൂർ കെ. വി മുസ്തഫ മാസ്റ്റർ , വി. എ കരീം , അക്‌ബർ വയനാട് , അർഷാദ് ഷെറീഫ് ,  ശിഹാബ് , എന്നിവർ സംസാരിച്ചു.   വി. എച് മുസ്തഫ സ്വാഗതവും ഷഹിദ് ലബ്ബ നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ ഭാരവാഹികളായി വി. കെ. അബ്ദുൽ ഗഫൂർ പ്രസി, കെ വി മുസ്തഫ, അർഷാദ് ശരീഫ്, വൈസ് പ്രസി,  കെ’സി അബ്ദുൽ ഗഫൂർ  ജന സെക്രട്ടറി, വി എ കരീം – സെക്രെ, വി എച് മുസ്തഫ – ഓർഗ സെക്രെ, ഷഹിദ് ലബ്ബ , ട്രഷറ, ഹംസ പയ്യന്നൂർ ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ, സി ഫിറോസ്,അക്‌ബർ വയനാട്, ഷിഹാബ്, റഫീഖ് ഉസ്മാൻ പ്രൊജക്റ്റ് ടീം എന്നിവരെ തിരഞ്ഞെടുത്തു 

By admin

Leave a Reply

Your email address will not be published. Required fields are marked *