കോട്ടയം: നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജ് പിടിയിൽ. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ റോബിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തെങ്കാശിയിലെ ഒരു കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്ന റോബിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ​
നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജി​ല്ല പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17.8 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടിയിരുന്നു. എന്നാൽ, റെയ്ഡിനിടെ റോബിൻ ജോർജ് കടന്നുകളയുകയായിരുന്നു. പൊ​ലീ​സ്​ സാ​ഹ​സി​ക​മാ​യാണ് ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​യാ​ൾ നാ​യ്ക്ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നൊ​പ്പം ഡെ​ൽ​റ്റ കെ ​ഒ​മ്പ​ത്​ എ​ന്ന പേ​രി​ൽ ഡോ​ഗ് ഹോ​സ്റ്റ​ലും ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ച്ച​വ​ടം. കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കായി റോബിന്റെ​ വീ​ട് വ​ള​ഞ്ഞ​ത്. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ റോ​ബി​ൻ മു​ന്തി​യ ഇ​ന​ത്തി​ൽ​പെ​ട്ട 13ഓ​ളം നാ​യ്ക്ക​ളെ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​യി അ​ഴി​ച്ചു​വി​ട്ട്​ മ​തി​ൽ ചാ​ടി പി​ന്നി​ലെ പാ​ടം വ​ഴി ക​ട​ന്നു​ക​ള​ഞ്ഞു.

തു​ട​ർ​ന്ന്​ ഡോ​ഗ് സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​മോ​ദ്, ഗ്രേ​ഡ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ സ​ജി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഡോ​ഗ് സ്‌​ക്വാ​ഡി​ലെ നാ​ർ​കോ​ട്ടി​ക് സ്‌​നി​ഫ​ർ ഡോ​ഗ്​​ ഡോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​യ്ക്ക​ളെ കൂ​ട്ടി​ല​ട​ച്ചു. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ ബു​ള്ളി ഇ​ന​ത്തി​ൽ​പെ​ട്ട ര​ണ്ടു നാ​യ്ക്ക​ളെ മു​റി​യി​ല​ട​ച്ചി​ട്ട ശേ​ഷ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യ​ത്.ക​ട്ടി​ലി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലും മു​റി​ക്കു​ള്ളി​ൽ ര​ണ്ട് ട്രാ​വ​ൽ ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു ക​ഞ്ചാ​വ്.

By admin

Leave a Reply

Your email address will not be published. Required fields are marked *