ഡല്‍ഹി: കാനഡ ഭീകരര്‍ക്ക് കാനഡ താവളം ഒരുക്കുകയാണെന്ന് കുറ്റപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെയും ഇന്ത്യ ആശങ്ക അറിയിച്ചുവെന്നും ജയശങ്കര്‍ വ്യക്തമാക്കി.
യുഎസ് സന്ദര്‍ശനത്തിനിടെ, വാഷിങ്ടണില്‍ ഉന്നതവൃത്തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജയശങ്കര്‍.
‘കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ത്തി. ഇന്ത്യ മറുപടിയും നല്‍കി. ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ ഇന്ത്യയുടെ നയമല്ല.
കനേഡിയന്‍ സര്‍ക്കാരിന് കൃത്യമായ വിവരങ്ങളുണ്ടെങ്കില്‍ പരിശോധന നടത്താം. സംഭവത്തെക്കുറിച്ച് യുഎസിനുള്ള കാഴ്ചപ്പാടുകളും നിഗമനങ്ങളും അവര്‍ അറിയിച്ചു. നമുക്കുള്ള ആശങ്കകള്‍ അവരോടും പങ്കുവച്ചു. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണ്’ – അദ്ദേഹം പറഞ്ഞു.