ദുബായി: കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് യുഎഇയും ഈജിപ്തും. അതാത് സെൻട്രൽ ബാങ്കുകളുടെ നേതൃത്വത്തിലാണ് യുഎഇ ദിർഹത്തിനും ഈജിപ്ഷ്യൻ പൗണ്ടിനും ഇടയിലുള്ള പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. 
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാരം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയും ഈജിപ്ഷ്യൻ ഗവർണർ ഹസൻ അബ്ദുള്ളയും കരാറിൽ ഒപ്പുവച്ചു. രണ്ട് സ്ഥാപനങ്ങൾക്കുമിടയിൽ 5 ബില്യൺ ദിർഹമൊ 42 ബില്യൺ ഈജിപ്ഷ്യൻ പൗണ്ടൊ (1.36 ബില്യൺ ഡോളർ) വരെ നാമമാത്രമായ പ്രാദേശിക കറൻസികൾ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നതാണ് കരാർ.
കറൻസികൾ കൈമാറ്റത്തിനൊപ്പം ആനുകാലിക പലിശ പേയ്‌മെൻ്റുകൾ നടത്തുന്നതിനുമുള്ള നിബന്ധനകളും വ്യവസ്ഥകളും കരാറിലുണ്ട്. സാമ്പത്തിക വിപണികൾക്ക് ഉത്തേജനം പകരുന്നതിനൊപ്പം വിവിധ മേഖലകളിലുളള പരസ്പര സഹകരണം ശക്തമാക്കുന്നതിനും കരാർ ഉപകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *