എടത്തനാട്ടുകര: വിദ്യാർഥികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുക, വിഷരഹിത പച്ചക്കറികൾ സ്കൂളിൽ തന്നെ ഉല്പാദിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് കീഴിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
പയറും, വെണ്ടയുമാണ് വിദ്യാർഥികൾ വിളവെടുത്തത്.വിളവെടുപ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ എസ്. പ്രതീഭ നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപക ൻ പി. റഹ്മത്ത്, ഉച്ചഭക്ഷണ കൺവീനർ വി. മൻസൂർ അലി മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളിൽ നിന്നും വിളവെടുപ്പിലൂടെ ലഭിച്ച പച്ചക്കറികൾ ഏറ്റുവാങ്ങി.
സ്കൗട്ട് മാസ്റ്റർ സി. സിദ്ദിഖ്, കെ.ടി.സിദ്ദിഖ്, സി.ബഷീർ , ഗൈഡ് ക്യാപ്റ്റൻ വി.പി.നൗഷിദ, പ്രജിത ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.കമ്പനി ലീഡർ എൻ. റിഷ, ട്രൂപ്പ് ലീഡർ കെ. അശ്വിൻ, പട്രോൾ ലീഡർമാരായ സി. അൽബ, ഹമാദ് ഇബ്നു സാദ് എന്നിവർ നേതൃത്വം നൽകി.