ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ തന്നെ വിളിച്ചിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുടെ നിർദേശ പ്രകാരമാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനം.
സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും പാർട്ടി ആവശ്യപ്പെടുന്ന സീറ്റിൽ മത്സരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.