ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. വയര്‍ ചാടുന്നതും ഇതിനൊപ്പം ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമുള്ള കാര്യമാണ്. ജീവിതശൈലിയില്‍ കൃത്യമായ മാറ്റംകൊണ്ടുവന്നാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളു.
കൊഴുപ്പും കാര്‍ബോഹൈേ്രഡറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. രാവിലെ ചായ കുടിക്കുന്നതാണ് പലരുടേയും ശീലം. ഇതിന് പകരം കലോറി കുറഞ്ഞ ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.
ജീരകത്തിന്റെ പ്രാധാന്യം പറഞ്ഞാല്‍ തീരില്ല. കറികളിലാണ് നമ്മള്‍ പൊതുവായി ജീരകം ഉപയോഗിക്കുന്നത്. എന്നാല്‍ ജീരകമിട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും വയര്‍ ചാടുന്നത് കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ വലിയ ഗുണം ചെയ്യും. ദഹന പ്രോട്ടീനുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് ജീരകം ദഹനത്തെയും സഹായിക്കുന്നു.
നാരങ്ങാ വെള്ളവും വയര്‍ ചാടുന്ന പ്രശ്നത്തിന് പരിഹാരമാണ്. ചെറിയ ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്തു രാവിലെ കുടിക്കുകയാണ് വേണ്ടത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. നാരങ്ങയോടൊപ്പം തേനും ഇഞ്ചിയും കൂടി ചേര്‍ക്കുന്നതും ഗുണം ചെയ്യും. മധുരം നിര്‍ബന്ധമില്ലെങ്കില്‍ തേന്‍ ഒഴിവാക്കാം.
ഇഞ്ചിചായയും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും
ചായ കുടിക്കുന്ന ശീലം മാറ്റിയിട്ട് പകരം ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവും. കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. മെറ്റബോളിസം കൂട്ടാനും ഗ്രീന്‍ ടീ ഗുണകരമാണ്.