പാലക്കാട് – വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഡ്വ. കെ പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.  കേസ് അട്ടിമറിക്കാന്‍ കെ പി സതീശന്‍ ശ്രമിക്കുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിന്റെ ചുമതലകളില്‍ നിന്ന് കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസില്‍ നിന്ന് സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ പി സതീശന്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
 
2023 September 28Keralawalayar caseGirl’s MotherDemandedRemove Prosecutor ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Walayar case, Girls’ mother wants KP Satheesan to be removed from the post of special prosecutor

By admin

Leave a Reply

Your email address will not be published. Required fields are marked *