കൊച്ചി: ബെംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്പൈസസ് ബോർഡ്. ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച കോഫി കോൺഫറൻസ് ആദ്യമായാണ് ഏഷ്യയിൽ നടന്നത്.
സ്പൈസസ് ബോർഡ് സ്ഥാപിച്ച അത്യാധുനിക പ്രദർശന വേദി, സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവർദ്ധനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
ഇന്‍റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐ.സി.ഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക ഗവൺമെന്‍റ്, കോഫി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെ നടന്ന കോഫി കോൺഫറൻസ് 4 ദിവസം നീണ്ടു നിന്നു.
സ്പൈസസ് ബോർഡ് സെക്രട്ടറി ഡി സത്യൻ ഐ എഫ് എസ്, സ്പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമശ്രീ മറ്റ് അംഗങ്ങളും സ്പൈസസ് ബോർഡിനെ പ്രതിനിധീകരിച്ചു