ആരോഗ്യത്തിലും ഫിറ്റ്നസിലും ശ്രദ്ധപുലര്‍ത്തുന്ന പലരുടേയും സംശയമാണ് മസില്‍ വര്‍ധിപ്പിക്കാനും ആരോഗ്യമുള്ള ശരീരം നേടാനും ഡയറ്റില്‍ നിന്നും ചോറ് ഒഴിവാക്കണോ എന്നത്. പ്രോട്ടീന്‍ കൂടിയ ഭക്ഷണം കഴിക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് അധികമുള്ളതിനാല്‍ ഇത് ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ നല്ല ഭക്ഷണശീലം പിന്‍തുടരുകയാണ് ചെയ്യേണ്ടത്. മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധവേണം.
ചോറിനെക്കുറിച്ചാണ് ഇവിടെ ആദ്യം പറയേണ്ടത്. പലരും ശരീരഭാരം വര്‍ധിക്കുമെന്ന് കരുതി ചോറ് പൂര്‍ണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ മസില്‍ കൂട്ടാന്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ പതിവായി ചോറ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജവും ആരോഗ്യവും ലഭിക്കാന്‍ സഹായിക്കും. ചോറ് ഒഴിവാക്കുകയല്ല മറിച്ച് അതിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്.
ഓട്സ് കഴിക്കുന്നത് മസില്‍ വര്‍ധിപ്പിക്കാന്‍ വലിയ ഗുണം ചെയ്യും. പ്രോട്ടീനും ഫൈബറും കാര്‍ബോഹൈേ്രഡറ്റും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓട്സ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മസില്‍ കൂട്ടാന്‍ ആഗ്രിഹിക്കുന്നവര്‍ കാര്‍ബോഹൈേ്രഡറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ പാടില്ല. മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്ലൈസമിക് സൂചിക കുറഞ്ഞ ഇവ പ്രമേഹ രോഗികള്‍ക്കും പതിവായി കഴിക്കുന്നത് നല്ലത്.
നേന്ത്രപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യത്തിനും മസില്‍ കൂടാനും പ്രയോജനം ചെയ്യും. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ഇത് ഗുണകരമാണ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഊര്‍ജം ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീനുകളുടെ സമ്പന്നസ്രോതസായ മുട്ട മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം വളരെയധികം ഗുണം ചെയ്യും. ദിവസവും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.