ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്കാണ് പ്രതിഷേധക്കാർ മാര്‍ച്ച് നടത്തിയത്.
മണിപ്പുരില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിഷേധം വീണ്ടും ആളിക്കത്തുന്നത്.
നാനൂറോളം മെയ്തെയ് സംഘടനകളുടെ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാരും പോലീസും അര്‍ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര് വാതകവും ലാത്തിചാര്‍ജും നടത്തി.