ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഷാർജ യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി “ആർപ്പോ 23” സെപ്‌റ്റംബർ 29 നു രാവിലെ 9 മണി മുതൽ ഷാർജ മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, റേഡിയോ വാർത്ത അവതാരകൻ വൈശാഖ് സോമനാഥൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.
ചെണ്ടമേളം, മാവേലി വരവേൽപ്, തിരുവാതിര, യാരിയാൻ ലൈവ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമാകുന്നു.ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *