പത്തനംതിട്ട കട്ടച്ചിറയില്‍ കടുവയെ അവശ നിലയില്‍ കണ്ടെത്തി. തലയ്ക്കും ചെവികളിലും മുറുവേറ്റനിലയിലാണ് കുറ്റിക്കാട്ടില്‍ കടുവയെ കണ്ടെത്തിയത്. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയില്‍ കിടക്കുന്നത് കണ്ടത്.
കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരു.കടുവയെ കോന്നി ആനത്താവളത്തിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. കടുവയ്ക്ക് തുടര്‍ ചികിത്സകള്‍ നല്‍കുന്നതും ഇവിടെ വച്ചായിരിക്കും.
മണിയാര്‍ പൊലീസ് ക്യാമ്പ് പരിസരം, കട്ടച്ചിറ എന്നിവിടങ്ങളില്‍ കടുവാ സാന്നിധ്യമുണ്ട്. പ്രദേശത്ത് ഇന്ന് രാവിലെ കാട്ടനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *