ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവാണ്. കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് ഒരു ഇഷ്ടഭക്ഷണമാണ്. സന്തോഷത്തിലായാലും ഇനിയൊരു വിഷമം വന്നാലും ചോക്ലേറ്റ് കഴിക്കുന്നവര്‍ നിരവധിയാണ്. മധുരമുള്ള ചോക്‌ളേറ്റാണ് കൂടുതല്‍ ആളുകളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
 മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ് . ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയററില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ഡാര്‍ക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ക്ക് സൂര്യാഘാതത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ കഴിയും. ചര്‍മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വര്‍ധിപ്പിക്കാനും ഇതിന് കഴിയും. കടുത്ത വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ പതിവാണെങ്കിലും ഡയറ്റില്‍ ഡാര്‍ക്ക് ചോക്ലേറ്റ് മറക്കാതെ കരുതാം.
ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിവുണ്ട്. പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇതിലെ കൊക്കോയുടെ ഗുണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ ഗുണം ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നത്. കുട്ടികള്‍ക്ക് ഡാര്‍ക്ക് ചോക്‌ളേറ്റ് നല്‍കുന്നത് അവരുടെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *