കുവൈറ്റ് സിറ്റി: കുവൈത്തിൽ പെട്രോൾ വില ഉയർത്താൻ തീരുമാനിച്ചു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടേതാണ് തീരുമാനം. അൾട്രാ ഗ്യാസോലിൻ വില 19% വർദ്ധിപ്പിക്കും. 40 ഫിൽസ് ആണ് വർധിക്കുക.
അടുത്ത ഒക്ടോബർ ആദ്യത്തോടെ ലിറ്ററിന് 250 ഫിൽസ് ആയി ഉയരും. ഈ വില 2023 ഡിസംബർ 30 വരെ തുടരും. നിലവിൽ ലിറ്ററിന് 210 ഫിൽസ് ആണ് വില.
രാജ്യം നൽകുന്ന വിവിധ തരത്തിലുള്ള സബ്‌സിഡികൾ പുനഃപരിശോധിക്കാൻ കമ്മിറ്റി അംഗീകരിച്ചതനുസരിച്ച് പ്രീമിയം, സ്‌പെഷ്യൽ ഗ്യാസോലിൻ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില മാറ്റമില്ലാതെ തുടരുമെന്നും നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു