He who rides a tiger is afraid to dismount എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ ‘പുലിവാല്‍പിടിത്തം’ എന്ന് ഏറ്റവും ചുരുക്കി പരിഭാഷപ്പെടുത്താം. ബംഗാള്‍ കടുവയുടെ പുറത്തിരിക്കുന്ന ജോ ബൈഡനും (അമേരിക്ക), റിഷി സുനകും (ബ്രിട്ടന്‍), ആന്തണി ആല്‍ബനീസും (ആസ്ട്രേലിയ) താഴെയിറങ്ങിയ ജസ്റ്റിന്‍ ട്രൂഡോയെ കടുവ കടിച്ചുകീറുന്നതു കാണുന്ന കാര്‍ട്ടൂണാണ് പ്രമുഖ കനേഡിയന്‍ പത്രമായ ഗ്ലോബ് ആന്‍റ് മെയിലില്‍ കാര്‍ട്ടൂണിസ്റ്റായ ഡേവിഡ് പാര്‍ക്കിന്‍സ് ഈയിടെ വരച്ചത്. കടുവ ഇന്ത്യയെന്നു വ്യംഗ്യം. അതേ അവസ്ഥയിലാണിപ്പോള്‍ ഇന്‍ഡ്യയ്ക്കെതിരേ ആരോപണമുന്നയിച്ച കനേഡിയന്‍ […]