മുംബൈ: സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് നടത്തിയ പഠനം പ്രസിദ്ധീകരിച്ചു. സര്‍വെയില്‍ പങ്കെടുത്ത 76 ശതമാനംപേരും വിദേശ യാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജ് സ്വന്തമാക്കിയിരുന്നു. അടുത്തയാത്രയില്‍ 92 ശതമാനംപേരും ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുമെന്നും സര്‍വെയില്‍ വെളിപ്പെട്ടു.
യാത്രാക്കിടെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതിന് തെളിവാണ് ഈ കണ്ടെത്തല്‍. കുട്ടികളുള്ള വിവാഹിതരായ ദമ്പതിമാരാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നവരില്‍ ഭൂരിഭാഗവും. 78 ശതമാനംവരുമിത്. കുട്ടികളില്ലാത്ത ദമ്പതിമാരില്‍ 67 ശതമാനവും അവിവാഹിതരില്‍ 66 ശതമാനവും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്.ഇന്ത്യക്കാരായ യാത്രക്കാരുടെ മനോഭാവത്തിലുണ്ടായ മാറ്റമാണ് പഠനം സൂചന നല്‍കുന്നത്. കുടുംബം, ദമ്പതികള്‍, അവിവാഹിതര്‍ എന്നിവവരുടെ അവബോധം, മുന്‍ഗണനകള്‍, ശീലങ്ങള്‍ എന്നിവയിലേക്കും പഠനം വെളിച്ചംവീശുന്നു. അന്താരാഷ്ട്ര യാത്രാ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിലെയും വെല്ലുവളികള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വെളിച്ചംവീശുന്നു.ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി   ഷീന കപൂര്‍ പറയുന്നു: ‘ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും അപ്രതീക്ഷിത സംഭവങ്ങളില്‍നിന്ന് സ്വയം പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുമുള്ള അവബോധം വര്‍ധിക്കുന്നതിന് തെളിവാണിത്. നിര്‍ബന്ധിതമായല്ല, ആവശ്യം കണ്ടറിഞ്ഞാണ് ഭൂരിഭാഗംപേരും കവറേജ് ഏര്‍പ്പെടുത്തുന്നത്. വിവിധ കുടുംബ സാഹചര്യങ്ങളിലെ യാത്രാ ഇന്‍ഷുറന്‍സ് അവബോധവും ശ്രദ്ധേയമായ കണ്ടെത്തലാണ്.
 വ്യക്തികളും കുടുംബങ്ങളും അവരുടെ യാത്രാ പദ്ധതികള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നു. പ്രത്യേകിച്ചും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവര്‍. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ യാത്രാ ഇന്‍ഷുറന്‍സുകള്‍ ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. പഠനത്തിലെ കണ്ടെത്തലുകള്‍ ഞങ്ങളുടെ ഓഫറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് അവരുടെ യാത്രാവേളയില്‍ മനസ്സമാധാനം ഉറപ്പാക്കാനും വിശ്വസ്ത പങ്കാളിയായി തുടരാന്‍ ഞങ്ങളെ സഹായിക്കുന്നതിന് വിലപ്പെട്ട ഉള്‍ക്കാഴ്ചയായി കണക്കാക്കുന്നു’.വിദേശ യാത്രയില്‍ ക്രമാതീതമായ വര്‍ധനവിന് ആനുപാതികമായി ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യവും കൂടിയിട്ടുണ്ട്. ഈ പ്രവണത തിരിച്ചറിഞ്ഞ്, ഐസിഐസിഐ ലൊംബാര്‍ഡ് റേഡിയോ വണ്‍-മായി സഹകരിച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍വീസ് സിങ് ട്രവല്‍ഷോ ഗെറ്റ് സം സണ്‍ (സീസണ്‍ 7) അവതരിപ്പിക്കുന്നു.സര്‍വെ ഫലം അനുസരിച്ച്, പ്രതികരിച്ചവരില്‍ 70 ശതമാനംപേര്‍ക്കും ഷോ ഇഷ്ടപ്പെട്ടു. അതേസമയം, 62 ശതമാനം പേര്‍ ഈ ആശയം മികച്ചതാണെന്ന് കണ്ടെത്തി. ഐസിഐസിഐ ലൊംബാര്‍ഡിന് മുന്‍ഗണന ലഭിക്കുന്നതിന് ഈ ഷോ സഹായിച്ചു. പ്രതികരിച്ചവരില്‍ 97 ശതമാനംപേരും അടുത്ത യാത്രയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്രൊവൈഡറായി ഐസിഐസിഐ ലൊംബാര്‍ഡിനെ തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി.ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും മികച്ച മൂന്ന് ബ്രാന്‍ഡുകളില്‍ ഒന്നാണ് ഐസിഐസിഐ ലൊംബാര്‍ഡ് എന്നും സര്‍വെ സ്ഥിരീകരിക്കുന്നു. അഞ്ച് ലക്ഷം ഡോളര്‍വരെ മെഡിക്കല്‍ കവറേജിനൊപ്പം മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. ഐസിഐസിഐ ലൊംബാര്‍ഡിന്റെ വിവിധ പോളിസികള്‍ക്കായി  യാതൊരു മെഡിക്കല്‍ പരിശോധനയും കൂടാതെ മൂന്നു മാസം മുതല്‍ 85 വയസ്സുവരെയുള്ള യാത്രക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നു. സുരക്ഷ കവര്‍ചെയ്യുന്നതോടൊപ്പം നിങ്ങളുടെ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാന്‍ മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.https://www.icicilombard.com/travel-insurance?source=prodcategory&opt=travel#productsപഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:1. യാത്രാ രീതി
*കുട്ടികളുളളവര്‍ വര്‍ഷത്തില്‍ രണ്ട് യാത്രകളില്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നു:
· ഏജ് ഗ്രൂപ്പ് പരിഗണിക്കുമ്പോള്‍, മധ്യവയസ്സുകാരില്‍ 61 ശതമാനംപേരും രണ്ടോ അധിലധികമോ യാത്രകള്‍ നടത്തുന്നു. അതേസമയം, 45 പ്ലസ് വയസ്സുകാരില്‍ ഇത് മൂന്നില്‍ ഒരാളിലേക്ക് കുറയുകയും ചെയ്യുന്നു.
· വര്‍ഷത്തിലൊരിക്കല്‍ യാത്രചെയ്യുന്നവര്‍ അല്പം ദൈര്‍ഘ്യമേറിയ യാത്രകളാണ് പ്ലാന്‍ ചെയ്യുന്നത്. ശരാശരി 13-14 ദിവസം. രണ്ടോ അതിലധികമോ യാത്രകള്‍ ചെയ്യുന്നവരുടെ പുതിയ യാത്ര 11-12 ദിസവങ്ങള്‍ ഉള്ളവയാണ്.
· ഒറ്റക്കുള്ള യാത്രക്കാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം യാത്ര നടത്തുന്നു(55%).
*അഞ്ചില്‍ രണ്ടുപേര്‍ അവരുടെ ഏറ്റവും പുതിയ വിദേശ യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പ്രശ്‌നം നേരിട്ടിട്ടുണ്ട്.
· കുട്ടികളില്ലാത്ത വിവാഹിതരായ ഉപഭോക്താക്കള്‍ അവരുടെ ആസൂത്രണത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി തോന്നുന്നു(48%).
· വിസക്ക് അപേക്ഷിക്കുന്നതും ബുക്കിങ് അന്തിമമാക്കുന്നതു(51%വീതം) മാണ് ചെറുപ്രായക്കാര്‍ നേരിടുന്ന പ്രശ്‌നം. മധ്യവയസ്‌കര്‍ എയര്‍ലൈന്‍ ബുക്കിങിലും നഗരങ്ങള്‍ക്കിടെയുള്ള യാതക്രകള്‍ ക്രമീകരിക്കുന്നതിലും ബുദ്ധിമുട്ടുന്നു(48%വീതം). രണ്ട് വിഭാഗക്കാര്‍ക്കിടയിലും യാത്രാ ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ കുറവാണ്.
· നഗരങ്ങള്‍ക്കിടയിലെ നീക്കങ്ങള്‍ക്കുള്ള ബുക്കിങ് മീഡിയം ഏത് ഉപയോഗിച്ചാലും പ്രശ്‌നം അഭിമൂഖീകരിക്കേണ്ടിവരുന്നു.
II യാത്ര ഇന്‍ഷുറന്‍സ് കണ്ടെത്തലുകള്‍* ട്രാവല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം
· യാത്രാ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം കുടുംബങ്ങളില്‍ വിവിധ പ്രായക്കാരില്‍ കൂടുന്നു. അവിവാഹിതര്‍(66%), കുട്ടികളില്ലാത്ത വിവാഹിതര്‍ (67%), കുട്ടികളുള്ള വിവാഹിതര്‍ (78%).
· ആരെങ്കിലും വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് ഏറ്റവും കുറഞ്ഞ (57%) അവബോധം.
· അവബോധമുള്ളവരില്‍ യാത്രാ ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ 82 ശതമാനമായി കൂടുന്നു. അവബോധമില്ലാത്തവരില്‍ 18 ശതമാനമായി കുറയുന്നു.
· അന്താരാഷ്ട്ര യാത്രകളില്‍ ലേറ്റസ്റ്റ് യാത്രകള്‍ക്കായി നാലില്‍ മൂന്നുപേരും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി.
· സുരക്ഷയക്കും സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കിയത് 28%, കവറേജ്, ക്ലെയിം പരിധികള്‍ എന്നിവ നിശ്ചയിച്ചവര്‍ 18%, യാത്രയും ലക്ഷ്യസ്ഥാനവും (16%)എന്നിവയാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന മൂന്ന് ഘടകങ്ങള്‍.
· ഇന്‍ഷുറന്‍സ് ബുക്കിങ് മറ്റൊരാള്‍ നടത്തുമ്പോള്‍ 80ശതമാനം പേര്‍ക്കും പരമവധി ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. അതേസമയം, ട്രാവല്‍ ഇന്‍ഷുറന്‍സ് സ്വയം വാങ്ങിയ 50 ശതമാനം പേര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്റ് മുഖേന ഇന്‍ഷുറന്‍സ് വാങ്ങിയ 52 ശതമാനം പേര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നു.
III ഭാവിയിലെ യാത്ര രീതികള്‍*യാത്രാ ലക്ഷ്യസ്ഥാനത്തിന് മുന്‍ഗണന
· സൗത്ത് ഈസ്റ്റ് ഏഷ്യ(47%), മിഡില്‍ ഈസ്റ്റ് ഏഷ്യ(40%) എന്നിവ അടുത്ത വിദേശയാത്രക്കായി പ്രതികരിച്ചവരുടെ ജനപ്രിയ ഇടങ്ങളായി.
· യാത്രാ ഇന്‍ഷുറന്‍സിന്റെ ആവശ്യകത പൂര്‍ണമായി നിര്‍ണയിക്കുന്നത് ലക്ഷ്യസ്ഥാനമാണെന്ന് 71% പേര്‍ അവകാശപ്പെടുന്നു.
*92 ശതമാനം പേരും അടുത്ത വിദേശയാത്രക്ക് യാത്രാ ഇന്‍ഷുറന്‍സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നു.
· യാത്രാ ഇന്‍ഷുറന്‍സ് വാങ്ങാനുള്ള താല്‍പര്യം വിവധ സാഹചര്യക്കാരില്‍ വര്‍ധിക്കുന്നു. കുട്ടികളുള്ള ദമ്പതികള്‍ 94%, കുട്ടികളില്ലാത്ത ദമ്പതികള്‍ 92 %, അവിവാഹിതര്‍ 87%.
ഇന്ത്യന്‍ സഞ്ചാരികളുടെ ക്ഷേമം ഐസിഐസിഐ  ലൊംബാര്‍ഡ് വീണ്ടും ഉറപ്പാക്കുന്നു. ഭാവി യാത്രകള്‍ക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള ഉപഭോക്താക്കളുടെ ഉദ്ദേശത്തില്‍ ശ്രദ്ധേയമായ മാറ്റവും അവബോധവും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി ട്രാവല്‍ ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് എന്നെത്തേക്കാളും കൂടുതല്‍ അര്‍പ്പണബോധമുള്ളവരാണ്. യാത്ര അവിസ്മരണീയവും സുരക്ഷിതവുമാക്കിക്കൊണ്ട് ഇന്ത്യന്‍ ട്രാവല്‍ കമ്യൂണിറ്റിക്കൊപ്പം ഞങ്ങളുടെ യാത്രതുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഐസിഐസിഐ ലൊംബാര്‍ഡിന്റെയും അതിന്റെ ട്രാവലല്‍ ഇന്‍ഷുറന്‍സ് ഗവേഷണ പഠനത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.
https://drive.google.com/file/d/1LKEFOA83FcZV9DLbh8TJsjxO_yrGP8Yw/view?usp=drivesdk

By admin

Leave a Reply

Your email address will not be published. Required fields are marked *