ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ  ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു.  ഉത്തർപ്രദേശിലെ ജനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്  യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി സ്നേഹോപഹാരം കൈമാറി.
ബിജെപി ലക്ഷ്വദ്വീപ് ജനറൽ സെക്രട്ടറിയും ലോക്സഭാ കൺവീനറുമായ മുഹമ്മദ് ഖാസിം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഫ്ട്രോ ഗ്രൂപ്പിന്റെ ഡയറക്ടർ  അഹമ്മദ് ഇർഫാൻ, മുഹമ്മദ് റഖീബ്, അബ്ദുള്ള ഷഫീക്, മുന്ദിർ കൽപകഞ്ചേരി, റഹീമ ഷനീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed