കുവൈറ്റ്: നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങിയെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ രഘുനാഥനെ(35)യാണ് കാണാതായത്. കുവൈറ്റിയിലെത്തിയപ്പോള്‍ മുതല്‍ ജോലിസ്ഥലത്ത് മാനസികനില തെറ്റിയ നിലയില്‍ ഇയാള്‍ പെരുമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ കമ്പനി ചെയ്തു എയര്‍പോര്‍ട്ടില്‍ എത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഘു 35 ദിവസത്തെ അവധി കഴിഞ്ഞ് തിരികെ കുവൈറ്റില്‍ എത്തിയത്. വന്നത് മുതല്‍ വീണ്ടും മാനസികനില തെറ്റിയ രഘുനാഥനെ ഉടന്‍ കമ്പനി അധികൃതര്‍ തിരികെ നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
തിങ്കളാഴ്ച രഘുവിനെ വിമാനത്താവളത്തില്‍ എത്തിച്ചു. ബോര്‍ഡിംഗ് പാസ് എടുക്കുന്നതിന് മുമ്പ് ഫിക്സ് ബാധിച്ച രഘുനാഥനെ ഉടന്‍ തന്നെ അധികൃതര്‍ ആംബുലന്‍സില്‍ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തര ചികിത്സ നല്‍കിയ ശേഷം വാര്‍ഡ് 22ല്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ നിന്ന് രഘുനാഥിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളെയും വിവരമറിയിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 66775907, 65906509 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.