പത്തനംതിട്ട: യുവാവ് മദ്യലഹരിയില്‍ ഫ്‌ളാറ്റിന് തീയിട്ടു. മാതാവ് ഓമന കിടന്ന കട്ടിലിലാണ് തീയിട്ടത്. തടയാനെത്തിയവരെ അക്രമിക്കാനും ശ്രമിച്ചു. ജുവിന്‍ എന്നയാളാണ് അതിക്രമം നടത്തിയത്.
ഫയല്‍ ഫോഴ്‌സെത്തി തീയണിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ജുവിനും പിതാവ് ആന്റണിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതോടെ, ആന്റണി പൊലീസില്‍ പരാതി നല്‍കാന്‍ പോയ സമയത്താണ് തീയിട്ടത്. ഫ്ലാറ്റിലെ ജനലും ടൈലുകളും ജുവില്‍ അടിച്ചു തകര്‍ത്തു.
തീപടരുന്നതിന് മുന്‍പ് ഓമന പുറത്ത് കടന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട പൊലീസ് ജുവിനെ കസ്റ്റഡിയിലെടുത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *