പത്തനംതിട്ട: ഫ്‌ളാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. സംഭവത്തില്‍ ജുബിന്‍ എന്നയാളാണ് പിടിയിലായത്. 80കാരിയായ അമ്മ ഭക്ഷണം തയാറാക്കി കൊടുക്കാന്‍ താമസിച്ചതില്‍ പ്രകോപിതനായാണ് ഇയാള്‍ തീയിട്ടത്. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലാണ് സംഭവം.
മദ്യ ലഹരിയിലായിരുന്നു ഇയാള്‍. തീപിടുത്തത്തില്‍ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുമെന്നും പോലീസ് പറഞ്ഞു.