ലക്നൗ: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ യു.പി. പോലീസ് വെടിവച്ച് വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുഹമ്മദ് അഫ്സലാണ് പിടിയിലായത്. ഇതിനിടെ സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഗണേശോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ 14കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയവര്‍ പ്രതിയെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ പിസ്റ്റള്‍ തട്ടിയെടുത്ത ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അഫ്സലിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.