തൃശൂര്‍: ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന  മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് നല്‍കുന്ന ബെസ്റ്റ് എല്‍എംഎ പുരസ്‌കാരം തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന് (ടിഎംഎ) ലഭിച്ചു. 2022-2023 ലേക്കുള്ള മികച്ച പ്രകടനത്തിനാണ് കാറ്റഗറി 3 ല്‍ ടിഎംഎക്ക് അംഗീകാരം ലഭിച്ചത്.
താജ് പാലസിൽ വച്ച് നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാധില്‍ നിന്ന് ടിഎംഎ മുൻ പ്രസിഡന്റ് കെ. പോള്‍ തോമസ് (2022-2023), മുൻ സെക്രട്ടറി സി എ മനോജ് കുമാര്‍, പ്രസിഡന്റ് സി എ ജിയോ ജോബ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. പ്രസിഡന്റ് ശ്രീനിവാസ് വി ഡെംപോ, സീനിയര്‍ വൈസ് പ്രസിഡന്റ് നിഖില്‍ സാഹ്നി, വൊഡഫോണ്‍ കോര്‍പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ പി ബാലാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര സമര്‍പ്പണ ചടങ്ങ്.
പ്രൊഫഷനല്‍ മികവ്, പദ്ധതി നടത്തിപ്പിലെ വൈദഗ്ധ്യം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി എഐഎംഎ രാജ്യത്തെ എല്ലാ മാനേജ്‌മെന്റ് അസോസിയേഷനുകളേയും വിലയിരുത്തിയാണ് വര്‍ഷംതോറും ഈ പുരസ്‌കാരം വിവിധ വിഭാഗങ്ങളിലായി നല്‍കി വരുന്നത്.
ടിഎംഎ കാഴ്ചവച്ച സമര്‍പ്പിത സാമൂഹിക, സന്നദ്ധ സേവനങ്ങള്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് പോള്‍ തോമസ് പറഞ്ഞു. പുരസ്‌കാരം നേട്ടം ഭാവി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തപൂര്‍ണമാക്കുന്നുവെന്നും ഏറ്റവും മികവോടെ തന്നെ സേവനങ്ങള്‍ തുടരാന്‍ പരിശ്രമിക്കുമെന്നും പ്രസിഡന്റ് സിഎ ജിയോ ജോബ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *