തൃശൂര്‍: അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് എം കെ കണ്ണന്‍. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പിന്നെയല്ലേ ഇഡി. തനിക്ക് ഒരു ബിനാമി അക്കൗണ്ടുമില്ലെന്നും കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അറസ്റ്റിനെ ഭയക്കുന്നില്ല. ഇഡിക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ഒരു ബിനാമി അക്കൗണ്ട് പോലുമില്ല. എല്ലാ ഇടപാടുകളും സുതാര്യമാണ്. തനിക്കൊരു ബിനാമി അക്കൗണ്ടുമില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റില്‍ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും ഞാനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇഡി എന്നും എം.കെ കണ്ണന്‍ പറഞ്ഞു.
അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. അരവിന്ദാക്ഷന്റെ ബിസിനസ്സോ ഇടപാടുകളോ അറിയില്ല. സതീഷ്‌കുമാറിന്റെ നിക്ഷേപത്തെ കുറിച്ച് അറിയില്ല. മാധ്യമങ്ങള്‍ കള്ളക്കഥ പ്രസിദ്ധീകരിക്കരുത്. അനില്‍ അക്കര കൊണ്ടുക്കൊടുത്ത പരാതി അതേപടി കൊടുക്കുകയാണ് ചെയ്തത്. ശുദ്ധമായ അസംബന്ധം പ്രചരിപ്പിക്കുകയാണ്. അനില്‍ അക്കരയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്.
ഇഡിയുടെ പീഡനം നോട്ടം കൊണ്ടും കൊണ്ട് ഭാഷ്യം കൊണ്ടുമാണ്. മൂന്നരമിനുട്ട് ചോദ്യം ചെയ്യുന്നതിന് മണിക്കൂറുകള്‍ എടുക്കുന്നു. 29ന് ഇഡിക്ക് മുന്‍പില്‍ ഹാജരാകും.
പാസ്‌പോര്‍ട്ട് ഹാജരാക്കില്ല. തപ്പി എടുക്കണം. ഇഡി ഭയപ്പെടുത്തി, ഭീഷണിപ്പെടുത്തി. ജയിലില്‍ പോകണ്ടി വരും, ജാമ്യം കിട്ടില്ല എന്ന് ഭീഷണിപ്പെടുത്തി. അവര്‍ക്ക് ഒരാളെ കേസില്‍പെടുത്താന്‍ അത്ര പണി ഉണ്ടോ?
കള്ള മൊഴി എഴുതി വാങ്ങിയാല്‍ മതിയല്ലോ. അറസ്റ്റും ഭീഷണിയും പ്രശ്‌നമല്ല. എന്തും ഫേസ് ചെയ്യാന്‍ റെഡിയാണ്. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഇഡിയെ ഭയപ്പെടുന്നില്ല. ആക്രമിക്കുകയാണെങ്കില്‍ ആകട്ടെ. ഒരു തരത്തിലും മാറി നില്‍ക്കില്ല. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.