1199 കന്നി 11അവിട്ടം / ത്രയോദശി/പ്രദോഷ വ്രതം2023 / സെപ്റ്റംബര്‍ 27, ബുധൻ
ഇന്ന് ;
ലോക വിനോദ സഞ്ചാര ദിനം !************ഗൂഗിളിന്റെ 25-ാം ജന്മദിനം (1998) !
*പൂർവ്വികരുടെ സ്മരണദിനം ![Ancestor Appreciation Day ]
*ചർച്ച് ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (സി.എസ്.ഐ.) ഇന്ന് 76 വയസ്സ്; ഏകീകരണ ദിനം (1947) !. * അമേരിക്ക;സ്വവർഗ്ഗ പ്രേമികൾക്ക് എച്ച്.ഐ.വി / ഏയ്ഡ്സ് ബോധവൽക്കരണ ദിനം !National Chocolate Milk DayNational Corned Beef Hash DayNational Crush a Can DayNational Scarf DayMorning Show Hosts DayNational Corned Beef Hash DayMorning Show Hosts DayNational No Excuses Day ഇന്നത്തെ മൊഴിമുത്ത് ്്്്്്്്്്്്്്്്്്്”തെറ്റു ചെയ്യുന്നവൻ മനുഷ്യനാണ് ; അതിനെക്കുറിച്ചോർത്തു ദു:ഖിക്കുന്നവൻ മഹർഷിയാണ് ; എന്നാൽ അതിൽ അഭിമാനം കൊള്ളുന്നവൻ പിശാചാണ്.!”
[ – തോമസ് മുള്ളർ ] ********** “ആശ്ലേഷിക്കുന്ന വിശുദ്ധ” (Hugging Saint) എന്ന പേരിൽ ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു ഹൈന്ദവആത്മീയനേതാവായ മാതാ അമൃതാനന്ദമയി (ജനനനാമം: സുധാമണി ) യുടെയും (1953),
കേരളത്തിലെ മുൻ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമായ മാത്യു ടി. തോമസിന്റെയും (1961),
സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും 61ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ അതേ ഹൃസ്വചിത്രത്തി് മികച്ച കഥേതര ചിത്രത്തിനുള്ള അവാര്‍ഡ് നേടുകയുംപിന്നീട് സംവിധാനം നിര്‍വ്വഹിച്ച കാമുകി എന്ന ഹൃസ്വചിത്രത്തിന് 63ാംമത് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റോ ടോമിയുടേയും (1987),
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും മോഡലുമായ ഗായത്രി ജയറാമിന്റെയും (1984),
വളരെ ചെറുപ്പത്തിലേ പ്രശസ്തയായ കനേഡിയൻ ഗായിക അവ്രിൽ ലാവിന്റേയും (Avril Lavigne-1984),
തന്റേതായ പ്രത്യേകരീതിയിലുള്ള സംഗീതവും സ്റ്റയിലും കൊണ്ട് അതിപ്രശസ്തനായ റാപ്പർ ലോകത്തെ ഇതിഹാസതാരം ലിൽ വെയ്ണെയുടേയും (Lil Wayne -1982),
സിംബാബ്‌വെയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായ ഡങ്കൻ ആൻഡ്രൂ ഗ്വിൻ ഫ്ലെച്ചറിന്റെയും (1948),
ട്വന്റി 20 ക്രിക്കറ്റ് കളിയിൽ ഏറ്റവുമധികം റൺസ് എടുത്ത വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനായ ന്യൂസ് ലാൻഡ് പ്ലേയർ ബ്രണ്ടൻ മക്കല്ലത്തിന്റെയും (1981),
ഇന്ത്യൻ അന്തരാഷ്ട്ര ക്രിക്കറ്റ് പ്ലേയറായ ലക്ഷ്മി ബാലാജിയുടെയും(1981),ജന്മദിനം!
ഇന്നത്തെ സ്മരണ !!!്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌വിശുദ്ധ വിൻസന്റ് ഡി പോൾ മ. (1581-1660)കല്ലേൻ പൊക്കുടൻ മ. (1937-2015)കെ ആര്‍ അരവിന്ദാക്ഷൻ മ.(1950-2017)രാജാറാം മോഹൻ റോയ് മ. (1774 -1833)എസ്.ആർ. രംഗനാഥൻ മ. (1892-1972)ഉർബൻ ഏഴാമൻ മാർപ്പാപ്പ മ.(1521-1590)പീറ്റർ ആർത്തേദി മ. (1705 -1735 ) ഹിലാരി എഡ്ഗാർ ഡെഗാ മ.(1834-1917)ഡോ.അബ്ദുൽ അൽ ഖത്വീബ് മ.(1921-2008)
കൈനിക്കര കുമാരപിള്ള ജ. (1900-1988 )ദേവരാജൻ മാസ്റ്റർ ജ. (1925-2006 )പുകഴേന്തി ജ. (1929-2005)( ടി.കെ. വേലപ്പൻ നായർ )രവി ചോപ്ര ജ. (1946-2014)വിoൽ ഭായ് പട്ടേൽ ജ. (1873-2018)അൽഫോൻസ് ലിഗോരി ജ. (1696-1787) സാമുവൽ ആഡംസ് ജ. (1722 -1803 )ഗ്രേസിയ ദേലേദ ജ. (1871-1936 )ജിം തോംസൺ ജ. (1906 -1977)റോബർട്ട് ജെ.എഡ്വേർട്സ് ജ.(1925-2013)അലൻ ഷുഗാർട്ട് ജ. ( 1930- 2006)
ചരിത്രത്തിൽ ഇന്ന് …്്്്്്്്്്്്്്്്്്1503 – പോർച്ചുഗീസുകാർ കൊച്ചിയിലെ മാനുവൽ കോട്ട നിർമാണം തുടങ്ങി.
1540 – ഇഗ്നേഷ്യസ് ലയാള സ്ഥാപിച്ച Society of Jesus (jesuits) മാർപാപ്പ അംഗീകരിച്ചു.
1777 – പെൻസിൽവാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
1821 – മെക്സിക്കോ സ്പെയിനിൽനിന്നും സ്വതന്ത്രമായി.
1825 – ഇംഗ്ലണ്ടിൽ ആദ്യമായി യാത്രാ വണ്ടി ഓടി തുടങ്ങി. (stockton- Darlington)
1854 – ‘ആർടിക് ‘ എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
1928 – ചൈനയെ അമേരിക്ക അംഗീകരിച്ചു.
1905 – E=mc 2 എന്ന ഐൻസ്റ്റൈൻ സിദ്ധാന്തം ആദ്യമായി പ്രസിദ്ധീകരിച്ചു . (physics journal Annalen)
1925 – രാഷ്ട്രിയ സ്വയം സേവക് സംഘ് (RSS ) രൂപീകൃതമായി.
1937 – അവസാനത്തെ ബാലി കടുവയും മരിച്ചു.
1940 – രണ്ടാം ലോക മഹായുദ്ധം. ജർമ്മനി – ഇറ്റലി- ജപ്പാൻ യുദ്ധ സഹകരണ കരാർ ഒപ്പുവച്ചു
1951 – ഡോ. ബി ആർ അംബേദ്കർ നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
1958 – മിഹിർ സെൻ ഇംഗ്ലീഷ് ചാനൽ നിന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരനായി
1962 – യെമൻ രാജാവിനെ പുറത്താക്കി കേണൽ അബ്ദുൽ നാസർ Yeman Arab Republic സ്ഥാപിച്ചു.
1983 – യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നുപദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.
1996 – അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.
2002 – കിഴക്കൻ ടിമോർ ഐക്യരാഷ്ട്ര സഭയിൽ അംഗമായി.
2015 – കണ്ണൂർ ജില്ലയിലെ കണ്ടൽക്കാട് പരിസ്ഥിതി സംരക്ഷകൻ കല്ലേൻ പൊക്കുടൻ UNESC0 പരാമർശം നേടി.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്, കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്, എൻവയോൺമെന്റ് ഫോറം, കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം, പരിസ്ഥിതി സംരക്ഷണസംഘം, ആലുവയുടെ ഭൂമിമിത്ര പുരസ്കാരം, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം , കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ച കണ്ടൽക്കാടുകളുടെ സംരക്ഷകനും അറിയപ്പെട്ട പരിസ്ഥിതി സ്നേഹിയുമായ കല്ലേൽ പൊക്കുടനെയും (1937-2015 സെപ്റ്റംബർ 27 )
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവുംആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന രാജാ റാം മോഹൻ റോയിയെയും(മേയ് 22, 1774 – സെപ്റ്റംബർ 27, 1833),
മുപ്പത് വർഷത്തിലേറെ നീണ്ട സംഗീത സപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രസിദ്ധനായ ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന ‘പുകഴേന്തി’ എന്നറിയപ്പെട്ടിരുന്ന ടി.കെ. വേലപ്പൻ നായരേയും (സെപ്റ്റംബർ 27, 1929 – ഫെബ്രുവരി 27, 2005),
സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന കെ ആര്‍ അരവിന്ദാക്ഷനേയും(1950-2017),
ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്ന (ലൈബ്രേറിയൻ)എസ്.ആർ. രംഗനാഥനെയും (ഓഗസ്റ്റ് 12, 1892 – സെപ്റ്റംബർ 27, 1972),
തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം മലേറിയ പിടിപെട്ട് മരിച്ചതിനാൽ എറ്റവും കുറഞ്ഞ ദിവസം മാർപ്പാപ്പയായി ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പയെയും (ഓഗസ്റ്റ് 4, 1521 – സെപ്റ്റംബർ 27, 1590),
കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസി സമൂഹം സ്ഥാപിക്കുകയും, ശിശുക്കൾക്കായി ഒരു പരിചരണ കേന്ദ്രം സ്ഥാപിക്കുകയും, ഫ്രാൻസ് ആഭ്യന്തര യുദ്ധ കാലത്ത് ആതുര സേവനവുമായി പ്രവർത്തിക്കുകയും, യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും മരണശേഷം കർദ്ദിനാൾ നോയിലസിന്റെ സാന്നിദ്ധ്യത്തിൽ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെടുകയും വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ട വിൻസെന്റ് ഡി പോളിനെയും( 1581 ഏപ്രിൽ 24-1660 സെപ്റ്റംബർ 27,)
മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസിനെയും ( 22 ഫെബ്രുവരി 1705 – 27 സെപ്തംബർ 1735 ) ,
ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ട ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗായെയും(19 ജൂലൈ 1834 -27 സെപ്റ്റംബർ 1917),
മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽ ഖത്വീബിനെയും ( 1921 മാർച്ച് 2- 2008 സെപ്റ്റംബർ27),
പ്രശസ്ത നാടകകൃത്തും, ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും, സാഹിത്യകാരനുമായിരുന്ന കൈനിക്കര കുമാരപിള്ളയെയും (1900 സെപ്തംബർ 27-1988 ഡിസംബർ 09 ),
മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4കന്നഡ ചലച്ചിത്രങ്ങൾക്കും ഈണം പകർന്ന പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ദേവരാജൻ മാസ്റ്ററെയും (1925 സെപ്റ്റംബർ 27 – 2006 മാർച്ച് 15),
സമീർ, ദ ബേണിങ് ട്രെയിൻ, മസ്ദൂർ, ബാഗ്ബാൻ, ആജ് കി ആവാസ്, ബാബുൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്യുകയും അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും മുഖ്യവേഷങ്ങളിൽ വന്ന ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നീ ചിത്രങൾ നിർമ്മിക്കുകയും ചെയ്ത ബോളിവുഡ് സംവിധായകനും നിർമാതാവും, ബി.ആർ. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമായ രവി ചോപ്രയെയും(27 സെപ്റ്റംബർ 1946 – 12 നവംമ്പർ 2014),
കത്തോലിക്കാ പുരോഹിതനും ദൈവശാസ്‌ത്രപണ്‌ഡിതനും തത്ത്വചിന്തകനുമായിരുന്ന അൽഫോൻസ് മരിയ ലിഗോരിയെയും (സെപ്റ്റംബർ 27, 1696 – ഓഗസ്റ്റ് 1, 1787) ,
പ്രാതിനിധ്യമില്ലാതെ നികുതിയില്ല (No Taxation without Representation) എന്ന പ്രഖ്യാപനത്തിന്റെ പിൻബലത്തോടെ 1764-ലെ പഞ്ചസാരനിയമത്തെ എതിർക്കുകയും, ബോസ്റ്റണിൽ സ്റ്റാമ്പുനികുതിക്കെതിരായി നടന്ന വിപ്ലവത്തിൽ സജീവമായ പങ്കു വഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന സാമുവൽ ആഡംസിനെയും (1722 സെപ്റ്റംബർ 27-1803 ഒക്ടോബർ 2),
സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇറ്റാലിയൻ സാഹിത്യകാരി ഗ്രേസിയ ദേലേദയെയും(1871 സെപ്റ്റംബർ 27-1936 ആഗസ്റ്റ് 15 ),
ദ് കില്ലർ ഇൻസൈഡ് മി, ദ് നത്തിങ് മാൻ , ദി ആൽക്കഹോളിക്ക്സ് തുടങ്ങിയ നോവലുകൾ രചിച്ച അമേരിക്കൻ നോവലിസ്റ്റായിരുന്ന ജിം തോംസണിനെയും(1906 സെപ്റ്റംബർ 27-1977 ഏപ്രിൽ 7),
ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടുത്തത്തിനു നിർണായകമായ പങ്ക് വഹിക്കുകയും, സീഗേറ്റ് ടെക്നോളജി എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും, ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായി അറിയപ്പെടുന്ന അലൻ ഷുഗാർട്ടിനെയും ( സെപ്റ്റംബർ 27, 1930-ഡിസംബർ 12, 2006), ഓർമ്മിക്കുന്നു.
‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘