രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു.
ഓസ്‌ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍ ഡേവിഡ് വാര്‍ണർ 34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്തു. മിച്ചല്‍ മാര്‍ഷ് 84 പന്തുകളില്‍ നിന്ന് 96 റണ്‍സ് നേടി. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും 61 പന്തില്‍ 74 റണ്‍സെടുത്തു.
അവസാന ഏഴോവറില്‍ 50 റണ്‍സ് നേടിയ ഓസീസിനായി മാര്‍നസ് ലാബുഷെയ്ന്‍(58 പന്തില്‍ 72) ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്കായി ബുമ്ര 10 ഓവറില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 6 ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.