കൊച്ചി- ‘പ്രതികള്‍ മിടുക്കന്മാരാകുമ്പോള്‍ നമ്മളും മിടുക്കന്മാരകണ്ടേ എങ്കിലല്ലേ നമുക്ക് അവരെ പിടിക്കാന്‍ പറ്റൂ’ എ. എസ്. ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികള്‍ക്ക് പിന്നില്‍ സഞ്ചരിച്ച കഥ തിയേറ്ററില്‍ കണ്ണൂര്‍ സ്‌ക്വാഡ് ആയി എത്തുമ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
2180 പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററിലേക്കെത്തും. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോ. റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ. യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയത്.
എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കേരളത്തിലെ വിതരണക്കാര്‍. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.
2023 September 26Entertainmentkannur squadMammoottymammootty kampanys georgeഓണ്‍ലൈന്‍ ഡെസ്‌ക്title_en: Behind the Scenes of Mammootty’s Kannur SquadEmbedded video for 2180 പ്രവര്‍ത്തകരുടെ അധ്വാനം; മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ പിന്നാമ്പുറകാഴ്ചകള്‍