ഹാങ്ചൗ – ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ യു.എ.ഇക്ക് ആദ്യ സ്വര്‍ണം.
100 കിലോഗ്രാം ജൂഡോ വിഭാഗത്തില്‍ ഉമര്‍ മഗോമെഡോമറോവ് ആണ് സ്വര്‍ണം നേടിയത്.
ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ മഗോമെഡോമറോവ് താജിക്കിസ്ഥാന്റെ റാഖിമോവ് തെമൂറിനെ പരാജയപ്പെടുത്തി.
യു.എ.ഇയുടെ സഫര്‍ കൊസോവോ 100 കിലോഗ്രാമില്‍ താഴെയുള്ള വിഭാഗത്തില്‍ ജപ്പാന്റെ ഫിലിപ്പ് ആരോണ്‍ വുള്‍ഫിനെ പിന്തള്ളി വെങ്കലം നേടി.
നേരത്തെ, 90 കിലോഗ്രാമില്‍ താഴെയുള്ള വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ ഹാന്‍ ജിയോപ്പിനെ തോല്‍പ്പിച്ച് ജുഡോക ഗ്രിഗറി അരാം വെങ്കലം നേടിയിരുന്നു.
ഞായറാഴ്ച ജുഡോ താരങ്ങളായ ബിഷ്രെല്‍ത് ഖോര്‍ലൂഡോയ്, നര്‍മന്ദഖ് ബയാന്‍മുഖ് എന്നിവര്‍ രാജ്യത്തിന്റെ ആദ്യ മെഡലുകള്‍ നേടിയിരുന്നു. ഇതോടെ യു.എ.ഇ മെഡലുകളുടെ എണ്ണം അഞ്ചായി.
 
2023 September 26Gulfhangshootitle_en: Asian Games: Omar Magomedomarov wins first gold for UAE

By admin

Leave a Reply

Your email address will not be published. Required fields are marked *