ജിദ്ദ: ഹംദാനിയ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ 2ആമത് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കെ എം സി ഹംദാനിയ ഏരിയ കമ്മിറ്റി സെക്രട്ടറി ഷമീർ വയനാടിൻറെ ആമുഖ പ്രഭാഷണത്തോടെ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നവാസ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.ബിശ്യയ ഗ്രൂപ് എം ഡി നൗഫാർ ഉൽഘടന കർമം നിർവഹിച്ചു.
വാശിയേറിയ ഉദ്‌ഘാടന മൽസരത്തിൽ വിന്നേഴ്സ് പ്രൈസ് ജന്റ്സ് ഈഗോ ഷറഫിയായും, റണ്ണേഴ്‌സ് പ്രൈസ് സം സം മദീന യും പങ്കിട്ടു. നൗഷാദ്, കെ ടി ഉമ്മർ, നിർഷാദ് സുട്ടു, ഷെരീഫ് മീനാർ കുഴി,സിദ്ദീഖ് കോതമംഗലം, റാഫി വെങ്ങാട്, എന്നിവർ ആശംസ അറിയിച്ചു
ഇണ്ണി ചുങ്കത്തറ,സമീർ,മുഹമ്മദലി, കെ ടി റിയാസ്, സുൽഫീക്കർ മണ്ണാർക്കാട്, സൈഫു നാസർ കൊടുവള്ളി, ശിഹാബ് മാവൂർ, റഫീഖ് ഒഴുകൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി