അടിമാലി : മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. ദേവികുളം നിയോജക മണ്ഡലം കൺവീനറും അധ്യാപകനുമായിരുന്ന വി.എസ്. രവീന്ദ്രനാഥിന്റെ മരണത്തിൽ അടിമാലിയിൽ അനുശോചന യോഗം നടത്തി.
കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ബാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ഇ.എം. ആഗസ്തി, എസ്.അശോകൻ, എ.പി.ഉസ്മാൻ, ചാണ്ടി പി.അലക്സാണ്ടർ, വിനു സക്കറിയ, എം.ബി. സൈനുദ്ദീൻ, കെ.എ.കുര്യൻ, ഇ.പി. ജോർജ്, മനോജ് കുമാർ തുടങ്ങിയ വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കൾ പ്രസംഗിച്ചു.
തൊടുപുഴ : രവീന്ദ്രനാഥിന്റെ മരണത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്.അശോകൻ അനുശോചിച്ചു.