ഹൈദരബാദ്-ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദ്’ കെണിയില്‍ വീഴാതിരിക്കാന്‍ കോളേജില്‍ പോകുന്ന പെണ്‍മക്കളെ നിരീക്ഷിക്കണമെന്ന് തെലങ്കാന ഗോരക്ഷാ ദള്‍ പ്രസിഡന്റ് കാലു സിംഗ് ആവശ്യപ്പെട്ടു. ജിയാഗുഡയിലെ ശിവസേന ഗണേശ മണ്ഡപം സന്ദര്‍ശിച്ചപ്പോഴാണ് കാലു സിംഗിന്റെ മാതാപിതാക്കള്‍ക്കുള്ള ഉപദേശം.
ഹിന്ദു ആണ്‍കുട്ടികളെന്ന് പരിചയപ്പെടുത്തിയാണ് ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദ് കെണിയില്‍ വീഴ്ത്തുന്നതെന്ന് കാലു സിംഗ് ആരോപിച്ചു.
മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് തെലങ്കാന പോലീസ് മുമ്പ് നിരവധി തവണ  കേസെടുത്തയാളാണ് കാലു സിംഗ്.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍ക്കെതിരെ ഹിന്ദുക്കള്‍ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കുകയും സംസ്ഥാനത്ത് അവയുടെ കശാപ്പ് തടയുകയും ചെയ്യേണ്ടത് എല്ലാവരുടെയും പ്രാഥമിക കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദു രാഷ്ട്രം’ സ്ഥാപിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കാനും പ്രവര്‍ത്തിക്കാനും കാലു സിംഗ് ആവശ്യപ്പെട്ടു.
 
2023 September 26IndiaGanesh Chaturthikalu singhtitle_en: Cow vigilante pushes ‘love jihad’ amid Ganesh Chaturthirelated for body: മെട്രോ കോച്ചിൽ ബീഡി കത്തിച്ച് വലിക്കുന്ന ദൃശ്യം വൈറലായികർണാടകയിൽ പള്ളിയിൽ കയറി ജയ് ശ്രീറാം വിളിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽസൗദിയില്‍ കുടുംബമായി താമസിക്കുന്ന വനിതകള്‍ക്ക് തൊഴില്‍, സംഗമം ശ്രദ്ധേയമായി

By admin

Leave a Reply

Your email address will not be published. Required fields are marked *