മണ്ണാർക്കാട്: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെയും വട്ടമണ്ണപ്പുറം എഎം എൽപി സ്കൂളിലെ സഹപാഠികളുടെയും നേതൃത്വത്തിൽ വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് പെൺകുട്ടികളും വയസായ മാതാവും ഉൾപ്പെടുന്ന ഏഴ് അംഗ നിർധന കുടുംബത്തിന് സുരക്ഷിതമായി കഴിയാനുള്ള വീട് ഒരുങ്ങുകയാണ്.
സഹപാഠിപാടിക്കൊരു വീട് പദ്ധതിയുടെ കുറ്റിയടിക്കൽ കർമം ചാരിറ്റി കൂട്ടായ്മ ചെയർമാൻ പി അബ്ദുല്ലയും സ്കൂൾ വീട് നിർമ്മാണ കമ്മിറ്റി അംഗം മുഫീന ഏനുവും ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
ചാരിറ്റി കൂട്ടയ്‌മ വീട് നിർമ്മാണ കമിറ്റി കൺവീനർ പി.പി ജംഷാദ്, ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, പ്രാദേശിക കമിറ്റി കൺവീനർ സി മുഹമ്മദാലി, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, ചാരിറ്റി കൂട്ടായ്മ സെക്രട്ടറി ഉസ്മാൻ കുറുക്കൻ, വീട് നിർമ്മാണ കമ്മിറ്റി ട്രഷറർ കെ ആസിഫ് ഫസൽ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി.പി ഉമ്മർ, എം അയ്യൂബ്, തുടങ്ങിയവർ സംബന്ധിച്ചു.