യുനൈറ്റഡ് പാരന്‍റ് പാനല്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു.അദ്ലിയ ഔറ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡ്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
ഈഗോ ഫാര്‍മസി ഗ്രൂപ്പ് ഫീല്‍ഡ് സെയില്‍സ് മാനേജര്‍ നസീമ മിയ, ഫാര്‍മസിസ്റ്റ് മുഹമ്മദ് സെമീര്‍ ഷെയ്ഖ്, ഫിസിയോ തെറാപിസ്റ്റ് ഡോക്ടര്‍ ശ്രീദേവി, ഫാര്‍മസിസ്റ്റ് ജവാദ് പാഷ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
കേരള സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, യു.പി.പി നേതാക്കളായ ബിജുജോര്‍ജ്ജ് , ഡോക്ടര്‍ സുരേഷ് സുബ്രമണ്യം,അനില്‍.യു.കെ,സയ്യിദ് ഹനീഫ് ,ശങ്കരപിള്ള , അന്‍വര്‍ നിലമ്പൂർ, മന്‍ഷീര്‍, മനോജ് മയ്യന്നൂര്‍, അബ്ബാസ് സേഠ്, വിജയകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .
എഫ്.എം.ഫൈസല്‍,ജ്യോതിഷ് പണിക്കര്‍, തോമസ് ഫിലിപ്പ് എന്നിവര്‍ അതിഥികള്‍ക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു.ജോണ്‍ ബോസ്കോ, അന്‍വര്‍ ശൂരനാട്,എബിതോമസ് ,ജോര്‍ജ്,ഷൈജുകമ്പ്രത്ത്,ഫസല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു