മലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ‘ആ പഴയ ശോഭന തന്നെ, ഏറെ മനോഹരമായിരിക്കുന്നു’ എന്നാണ് ആരാധകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്.
മലയാളസിനിമയിൽ പകരംവയ്ക്കാനില്ലാത്ത നടിമാരിൽ ഒരാളാണ് ശോഭന. നർത്തകി എന്നറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, യാത്രകളും തീർഥാടനങ്ങളും ഏറെ പ്രിയമുള്ള താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്.
തൊണ്ണൂറുകളിലെ അതേ ഭംഗിയോടെ ശോഭനയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തത്. മലയാളത്തിൽ ഇനിയും സിനിമ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങൾ പ്രിയ നടിയെ തേടിയെത്തട്ടെയെന്നും ഇവർ പറയുന്നു.2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനം പ്രത്യക്ഷപ്പെട്ടത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *