മലപ്പുറം- മമ്പുറം പൂ മഖാമിലെ.. എന്ന പാട്ട് കുട്ടികളെ മടിയിലിരുത്തി ആസ്വദിക്കുന്ന പാണക്കാട് മുനവ്വറലി തങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
മലപ്പുറം സാഹിബ് എന്ന ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തിരിക്കുന്നത്.
മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗീതം ആസ്വദിക്കുന്നത് ഇത് ആദ്യമല്ലെങ്കിലും തങ്ങളുടെ മുന്നിലിരുന്ന് പെണ്‍കുട്ടി പാട്ട് പാടുന്നതാണ് ചിലര്‍ക്ക് ദഹിക്കാത്തത്. അവര്‍ വീഡിയോക്ക് താഴെ അത്തരത്തിലുള്ള കമന്റുകള്‍ കൊണ്ട് നിറക്കുന്നു.
കഴിഞ്ഞ വര്‍ഷം ഫസീല ബാനുവിന്റെ പാട്ടുകേട്ടിരിക്കുന്ന വീഡിയോയും ഇതുപോലെ വിവാദമാക്കിയിരുന്നു.
2023 September 26Keralamunavarali thangalmusicislam and musictitle_en: Munavvarali Thangal enjoying the song; viral video