ബഹ്റൈന്‍: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം നാളെ മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു. ബികെഎന്‍ബിഎഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ 3 മണിക്ക് കൂടുന്ന ഉത്ഘടന സമ്മേളനത്തിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്യും.
എൻവയോൻമെന്റൽ അഡ്വക്കറ്റ് കെയ് മെയ്‌തിങ്, പഴയ കാല നാടൻ പന്ത് കളി പ്രതിഭ കെ.ഇ ഈശോ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ഡബ്ല്യുഎംസി ട്രഷറർ തോമസ് ഫിലിപ്പ്, ബികെഎന്‍ബിഎഫ് രക്ഷധികാരി റെജി കുരുവിള, കെഎന്‍ബിഎ പ്രസിഡന്റ് മോബി കുര്യക്കോസ്, ബികെഎന്‍ബിഎഫ് സെക്രട്ടറി മനോഷ് കോര എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. തുടർന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മണർകാട് ടീം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തിൽ പുതുപ്പള്ളി ടീം കെഎന്‍ബിഎ ചിങ്ങവനത്തിനെയും നേരിടും.

By admin

Leave a Reply

Your email address will not be published. Required fields are marked *