ഇടുക്കി: പൂമാല ഉമാമഹേശ്വര ക്ഷേത്രത്തിൽ മോഷണം. അമ്പലത്തിനുള്ളിലെ ചെറിയ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചു. പുറത്തെ വലിയ ഭണ്ഡാരം പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാഞ്ഞതിനാൽ പണം നഷ്ടപ്പെട്ടില്ല.
തിങ്കളാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തനാണ് ഭണ്ഡാരം കുത്തിതുറന്ന നിലയിൽ കിടക്കുന്നത് കണ്ടത്. പോലീസ് അന്വേഷണം തുടങ്ങി.
പന്നിമറ്റം, പൂമാല പ്രദേശങ്ങളിലെ അമ്പലങ്ങളിൽ മോഷണം പതിവായിരിക്കുകയാണ്. ഒരുമാസം മുമ്പാണ് പന്നിമറ്റം പൂങ്കുളം ദേവീക്ഷേത്രത്തിലും കൂവക്കണ്ടം ഭദ്രകാളിക്ഷേത്രത്തിലും മോഷണം നടന്നത്.
ഇതുകൂടാതെ നാളിയാനിയിലെ റേഷൻകടയിലും പലചരക്കുകടയിലും മോഷണം നടന്നു. മേത്തൊട്ടിയിൽ ഭിന്നശേഷിക്കാരന്റെ പെട്ടിക്കട കുത്തിതുറന്ന് മോഷണം നടത്തിയതും ആഴ്ചകൾക്ക് മുൻപാണ്. എന്നാൽ ഇതുവരെയും മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.