കൈകൾ ബന്ധിച്ചു വായ് മൂടിയ ശേഷം മർദിച്ച് മുതുകത്ത് പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നു രേഖപ്പെടുത്തിയെന്ന സൈനികന്റെ പരാതിയിൽ വൻ ട്വിസ്റ്റ്. സൈനികന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. രാജസ്ഥാനിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയ കടയ്ക്കൽ തുടയന്നൂർ ചാണപ്പാറ ബി.എസ്.ഭവനിൽ ഷൈൻ (35) ആണ് വ്യാജപരാതി നൽകിയത്. പ്രശസ്തനാകണമെന്ന ഷൈനിന്റെ ആഗ്രഹമാണ് പരാതിക്കു പിന്നിലെന്ന് സുഹൃത്താണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയാണ് നിർണായക വെളിപ്പെടുത്തൽ