നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള വിഗ്നേശ് ശിവന്റെ കുടുംബ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മനോഹരമായ പുതിയ ചിത്രങ്ങളാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മക്കളുടെ മുഖം കാണിക്കാതെയുള്ള പുതിയ ചില ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്.
ഷാറുഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് നയൻതാരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് നടിയുടെ പുതിയ റിലീസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *