മാനന്തവാടി-തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.
കടുവയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ശ്രമം ദിവസങ്ങളായി തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവയെ കുടുങ്ങിയത്.
കടുവയെ കണ്ടെത്തുന്നതിന് വനസേന ഇന്നലെ നടത്തിയ തെരച്ചിലും ഫലവത്തായില്ല. മയക്കുവെടി പ്രയോഗത്തിനായി കടുവയെ കണ്ടെത്തുന്നതിന് തിങ്കളാഴ്ച രാവിലെയാണ് തെരച്ചില്‍ ആരംഭിച്ചത്. അതിനിടെയാണ് കടുവ കൂട്ടില്‍ കയറിയത്.
 
2023 September 26Keralatigertitle_en: TIGER TRAPPED IN TIRUNELLI

By admin

Leave a Reply

Your email address will not be published. Required fields are marked *