മാഡലിന്‍ – കൊളംബിയയില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. രണ്ടാം ഡിവിഷന്‍ ക്ലബ്ബ് ടൈഗേഴ്‌സ് എഫ്.സി തോറ്റതിനു പിന്നാലെ ക്ലബ്ബ് പ്രസിഡന്റ് എഡ്ഗാര്‍ പെയ്‌സ് വെടിയേറ്റ് മരിച്ചു. അത്‌ലറ്റിക്കൊ എഫ്.സിക്കെതിരായ മത്സരത്തിലെ 2-3 തോല്‍വിക്കു ശേഷം മകള്‍ക്കൊപ്പം കാറില്‍ മടങ്ങവെയാണ് അറുപത്തിമൂന്നുകാരനെ മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിവെച്ചത്. സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. മകള്‍ക്ക് പരിക്കൊന്നുമില്ല. 
1994 ലെ ലോകകപ്പില്‍ അമേരിക്കക്കെതിരെ സെല്‍ഫ് ഗോളടിച്ചതിന് പിന്നാലെ കൊളംബിയന്‍ ക്യാപ്റ്റന്‍ ആന്ദ്രെ എസ്‌കോബാര്‍ വെടിയേറ്റ് മരിച്ചത് ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിനിടെ കൊളംബിയന്‍ കളിക്കാരി ജോറലിന്‍ കരാബാലിയുടെ അനുജന്‍ നിശാ ക്ലബ്ബിലെ വെടിവെപ്പില്‍ മരണപ്പെട്ടിരുന്നു. 
 
2023 September 26Kalikkalamtitle_en: Tigres president killed after Colombian team’s home loss

By admin

Leave a Reply

Your email address will not be published. Required fields are marked *