പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനു കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത. വേർഡ്പ്രോസസിങ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ പരിജ്ഞാനമുള്ളവരും ഇവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന