ദുബായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അഗീകാരം ഉള്ള മലയാളീ കുടുംബ കൂട്ടായ്മയായ കേരള ഗൾഫ് മലയാളീ അസോസിയേഷൻ (അക്മ ദുബായ് ) ഇപ്രാവശ്യത്തെ ഓണാഘോഷം ‘താളം മേളം പൊന്നോണം ‘ എന്ന പേരിൽ അതിവിപുലമായി നടത്തി.
സെപ്റ്റംബർ 24 ഞായറാഴ്ച ജെംസ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ച് ആയിരങ്ങളെ സാക്ഷിയാക്കി പ്രശസ്ത പുല്ലാം കുഴൽ വിദഗ്ദ്ധൻ ശ്രി രാജേഷ് ചേർത്തല നിലവിളക്കു തെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് നസീർ, ജനറൽ സെക്രട്ടറി നൗഷാദ് , ട്രഷറർ ജിനേഷ് , പ്രോഗ്രാം ഡയറക്ടർ ദിനേഷ് നായർ, ആർട്സ് സെക്രട്ടറി സരിൻ എന്നിവർ സംസാരിച്ചു.
ബോർഡ് ഓഫ് ഡയറക്ടർസ് ,പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർസ് ,ലേഡീസ് ക്ലബ് ചെയർപേഴ്സൺ , കിഡ്സ് ക്ലബ് ഹെഡ് ,അക്മയുടെ പഴയകാല സാരഥികൾ , ഫൗണ്ടേഴ്സ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
മറ്റുള്ള സ്ഥിരം ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ഓണപ്രോഗ്രാം മികവുറ്റ അവതരണവും വ്യത്യസ്തമായ പരിപാടികളും കൊണ്ട് ജനശ്രദ്ധ നേടിയെടുക്കാൻ സംഘാടക സമിതിക്കു കഴിഞ്ഞു. അക്മ വനിതാ വിഭാഗത്തിന്റെയും കുട്ടികളുടെ ക്ലബ്ബിന്റെയും നേതൃത്തിൽ നടത്തിയ പരിപാടികൾ കാണികൾ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.
വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം രാജേഷ് ചേർത്തല നയിച്ച മാസ്മരിക പ്രകടനം “ഫ്ലൂട്ട് ഫ്യൂഷൻ ലൈവ്’’ ആളുകളുടെ കണ്ണും മനസ്സും നിറച്ചു , ഇനിയും അക്മയുടെ വൈവിധ്യങ്ങളായ പരിപാടികൾ വരും മാസങ്ങളിലും തുടരും എന്ന് ചീഫ് കോഓർഡിനേറ്റർ സന്തോഷ് നായർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കും അക്മ അംഗത്വത്തിനുമായി www.akgma.com സന്ദർശിക്കുക.