ജിസാൻ- “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം”എന്ന സന്ദേശം വിളമ്പരം ചെയ്ത് സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിയുടെ നേതൃത്തിൽ നടക്കുന്ന രക്തദാന ക്യാമ്പുകളുടെ ഭാഗമായി കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിസാൻ ജനറൽ ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് നിരവധി കെ.എം.സി.സി പ്രവർത്തകർ രക്തം നൽകി. സൗദി ദേശീയ ദിനത്തോടനുബന്ദിച്ച് കെ.എം.സിസി നേതാക്കൾ ആശംസകൾ നേരുകയും ഹോസ്പിറ്റൽ മേധാവികളെ ബൊക്കെ നൽകി ആദരിക്കുകയും ചെയ്തു. ശേഷം കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്ക്ചേർന്നു.  ചടങ്ങുകൾ ഹോസ്പിറ്റൽ ഡയറക്റ്റർ Mr. അബ്ദുറഹ്മാൻ മക്ക്റമി ഉൽഘാടനം ചെയ്തു.
കെഎംസിസി യുടെ ഇത്തരം പ്രവർത്തനങ്ങളെ അദ്ധെഹം പ്രശംസിക്കുകയും ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
മെഡിക്കൽ വിഭാഗം ഡയറക്റ്റർ Dr. അഫ്നാൻ അൽ ഉമർ, ലാബ് & ബ്ലഡ് ബാങ്ക് മേധാവി യാസിർ മജ്റബി,  ഹെഡ്നഴ്സ് ജാൻസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
കെ.എം.സി. സി നേതാക്കളായ ഗഫൂർ വാവൂർ, ഖാലിദ് പട്ല, ബഷീർ ആക്കോട്, ജസ്മല്‍ വളമംഗലം,  ഷമീർ അമ്പലപ്പാറ, പി.എ.സലാം പെരുമണ്ണ, സിറാജ് പുല്ലൂരാംപാറ, അക്ബർ പറപ്പൂർ, സുബീർ പരപ്പൻ പോയിൽ, അനസ് ഒളവട്ടൂർ, കബീർ പൂക്കോട്ടൂർ, അഫ്സൽ കോഴിക്കോട്, മുസ്തഫ കുറ്റിക്കാട്ടൂർ, ഷഫീഖ് മഹബുജ് തുടങ്ങിയവർ നേതൃത്തം നൽകി.
പ്രസിഡന്റ് ഹാരിസ് കല്ലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂർ സ്വാഗതം  പറഞ്ഞു.
2023 September 26Saudiഅബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽtitle_en: KMCC Jizan celebrated Blood Donation and Saudi National Day

By admin

Leave a Reply

Your email address will not be published. Required fields are marked *